loader image
ഇക്കുറി കളി മാറും! പടക്കോപ്പുകളുമായി പാപ്പനും പിള്ളേരും

ഇക്കുറി കളി മാറും! പടക്കോപ്പുകളുമായി പാപ്പനും പിള്ളേരും

ലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഷാജി പാപ്പനും പിള്ളേരും വരുന്നു. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ആട് 3’ മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. റംസാൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി നിൽക്കുന്ന ഷാജി പാപ്പനെയും സംഘത്തെയുമാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ എന്നിവ ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ ആയിരിക്കും ചിത്രമെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

ജയസൂര്യയ്‌ക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, അജു വർഗീസ്, വിജയ്ബാബു, ആൻസൺ പോൾ, രൺജി പണിക്കർ, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, സുധി കൊപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ, തുടങ്ങി വലിയൊരു നിര തന്നെ അണിനിരക്കുന്നു. ഹോളിവുഡ് താരം ലാറയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

Also Read: നിയോ കൊച്ചിയിൽ ഡോണും ഡെസ്ഡിമോണയും; ‘മസ്തിഷ്ക മരണ’ത്തിലെ പുതിയ പോസ്റ്റർ പുറത്ത്!

See also  അമേരിക്കയിൽ താരിഫ് യുദ്ധം; സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടിയുമായി ട്രംപ്

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതവും അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ചിത്രത്തിന് ആവേശം പകരും. ലിജോ പോൾ ആണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. പാപ്പനും സംഘവും ഇക്കുറി ഏത് വമ്പൻ പ്രതിസന്ധിയെയാണ് നേരിടാൻ പോകുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാള സിനിമയിൽ ആരാധകർ ഇത്രയേറെ കാത്തിരുന്ന മറ്റൊരു മൂന്നാം ഭാഗം ഉണ്ടാകില്ല എന്ന് തന്നെ പറയാം.

The post ഇക്കുറി കളി മാറും! പടക്കോപ്പുകളുമായി പാപ്പനും പിള്ളേരും appeared first on Express Kerala.

Spread the love

New Report

Close