loader image
പാവയ്ക്കയെച്ചൊല്ലി തർക്കം; മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ചു കൊന്നു

പാവയ്ക്കയെച്ചൊല്ലി തർക്കം; മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ചു കൊന്നു

മഹാരാഷ്ട്ര: ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മഹാരാഷ്ട്രയിൽ 65-കാരിയായ അമ്മയെ മകൻ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ചന്ദ്രപൂർ ജില്ലയിലാണ് സംഭവം നടന്നത്. സുമിത്ര പെത്കുലെ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജഗദീഷ് പെത്കുലെയെ (37) പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥിരം മദ്യപാനിയായ ജഗദീഷിന്റെ ശല്യം കാരണം ഭാര്യ രണ്ടു മാസം മുൻപ് വീടുവിട്ടു പോയിരുന്നു. തുടർന്ന് അമ്മയ്‌ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. സംഭവദിവസം മദ്യപിച്ചെത്തിയ ഇയാൾ അമ്മ പാകം ചെയ്ത പാവയ്ക്ക വിഭവത്തെച്ചൊല്ലി വഴക്കുണ്ടാക്കി. തനിക്ക് ഇഷ്ടമില്ലാത്ത വിഭവം എന്തിനുണ്ടാക്കി എന്ന് ചോദിച്ചായിരുന്നു തർക്കം. വഴക്ക് രൂക്ഷമായതോടെ ഇയാൾ അമ്മയെ മാരകമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ സുമിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വിവരം ഇയാൾ അയൽവാസികളോട് വെളിപ്പെടുത്തിയെങ്കിലും മദ്യലഹരിയിൽ പറയുന്നതാണെന്ന് കരുതി ആദ്യം ആരും വിശ്വസിച്ചില്ല. പിന്നീട് സംശയം തോന്നിയ ചിലർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

The post പാവയ്ക്കയെച്ചൊല്ലി തർക്കം; മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ചു കൊന്നു appeared first on Express Kerala.

See also  ഇത് അമേരിക്കയ്ക്ക് റഷ്യ നേരിട്ട് നൽകുന്ന അന്ത്യശാസനം!
Spread the love

New Report

Close