loader image
ആർഭാടങ്ങളില്ല, കത്തിൽ ഭരണഘടന; വേടന്റെ കല്യാണക്കുറി ശ്രദ്ധേയമാകുന്നു

ആർഭാടങ്ങളില്ല, കത്തിൽ ഭരണഘടന; വേടന്റെ കല്യാണക്കുറി ശ്രദ്ധേയമാകുന്നു

ലയാളത്തിലെ പ്രമുഖ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിയും വിവാഹിതരാകുന്നു. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്നത്. ഫെബ്രുവരി 24-ന് നടക്കുന്ന വിവാഹം ലളിതമായ ചടങ്ങുകളോടെ ഒരു രജിസ്റ്റർ മാര്യേജ് ആയിട്ടായിരിക്കും നടക്കുക.

കണ്ണൂരിൽ വെച്ച് നടന്ന സർക്കാരിന്റെ ‘ഹാപ്പിനസ് ഫെസ്റ്റിവൽ’ വേദിയിൽ വെച്ചാണ് വേടൻ തന്റെ വിവാഹവാർത്ത ആരാധകരുമായി പങ്കുവെച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വേദിയിൽ വെച്ച് ആദ്യം ഈ വിവരം പ്രഖ്യാപിച്ചത്. നവമിക്ക് വേണ്ടി വേടൻ തയ്യാറാക്കിയ ‘മോണലോവ’ എന്ന ആൽബം നേരത്തെ സംഗീതപ്രേമികൾക്കിടയിൽ വലിയ തരംഗമായിരുന്നു.

Also Read: ഇക്കുറി കളി മാറും! പടക്കോപ്പുകളുമായി പാപ്പനും പിള്ളേരും

ആർഭാടങ്ങളില്ലാത്ത വേടന്റെ കല്യാണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു” എന്നാണ് ലളിതമായ ഈ ക്ഷണക്കത്തിൽ കുറിച്ചിരിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് ഇരുവരെയും വിവാഹത്തിനായി ഒരുക്കുന്നത്. വേടന്റെയും നവമിയുടെയും ലാളിത്യത്തെയും നിലപാടുകളെയും പ്രശംസിച്ച് രഞ്ജു രംഗത്തെത്തിയിരുന്നു.

See also  സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 13 ശതമാനം ഡിഎ കുടിശ്ശിക അനുവദിച്ചു

The post ആർഭാടങ്ങളില്ല, കത്തിൽ ഭരണഘടന; വേടന്റെ കല്യാണക്കുറി ശ്രദ്ധേയമാകുന്നു appeared first on Express Kerala.

Spread the love

New Report

Close