loader image

ഡാവിഞ്ചി സുരേഷിനെ കൊടുങ്ങല്ലൂർ ലൈഫ് സ്റ്റൈൽ ജിം ആദരിച്ചു.

കൊടുങ്ങല്ലൂർ: ഐസുകട്ടയിൽ പെയിന്റ് ചെയ്ത് 70 അടി വലുപ്പത്തിൽ മഹാദേവ ചിത്രം തീർത്ത ഡാവിഞ്ചി സുരേഷിനെ കൊടുങ്ങല്ലൂർ ലൈഫ് സ്റ്റൈൽ ജിം ആദരിച്ചു. 
  ലേ ലാഡാക്കിലെ കൈലാസ പർവ്വത താഴ്‌വരകളിൽ കൊടുംതണുപ്പിൽ ഐസുകട്ടയായി   മാറിയ പ്രതലത്തിൽ തൊണ്ണൂറ്റി ഏട്ടാമത്തെ മീഡിയമായ ഐസുകട്ടയിലെ പെയിന്റിംഗ്   70 അടി വലുപ്പത്തിൽ ലോകത്തിലെ ആദ്യത്തെ കളർഫുള്ളായ  ഏറ്റവും വലിയ  ചിത്രം തീർത്ത ഡാവിഞ്ചി സുരേഷിനെയും, ക്യാമറമേൻ സിംബാദിനേയും ലൈഫ് സ്റ്റൈൽ ജിംമ്മ് ഉടമാ നഷർബാന്റെ നേതൃത്വത്തിൽ ആദരിച്ചു.  
കൈപ്പമംഗലം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേജർ ജനറൽ(Rtd) Dr. വിവേകാനന്ദൻ, നഷർബാൻ,  ഗഫൂർ ,, ടി .ആർ  കണ്ണൻ, സദാശിവൻ, സെലിൻ,രശ്മി കണ്ണൻ ,അനിരുദ്ധൻ, അനിത  ടീച്ചർ ,അനിൽ  സലിം  എന്നിവർ സംസാരിച്ചു.ഡാവിഞ്ചി സുരേഷ്, സിംബാദ് എന്നിവർ ആദരവിന് നന്ദിയും പറഞ്ഞു

Spread the love
See also  ആനാപ്പുഴ ശ്രീകുരുംബഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി പൊങ്കാല മഹോത്സവത്തിന് കൊടിയേറി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close