loader image
‘യാര് ഹീറോ’! അടിമുടി രജനി-കമൽ ഷോ, ആവേശം ഇരട്ടിയാക്കി ‘തലൈവർ 173’ പ്രൊമോ പുറത്തിറങ്ങി

‘യാര് ഹീറോ’! അടിമുടി രജനി-കമൽ ഷോ, ആവേശം ഇരട്ടിയാക്കി ‘തലൈവർ 173’ പ്രൊമോ പുറത്തിറങ്ങി

ന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത്-കമൽഹാസൻ ചിത്രം ‘തലൈവർ 173’ന്റെ ആദ്യ പ്രൊമോ വീഡിയോ പുറത്തിറങ്ങി. കമൽഹാസന്റെ നിർമ്മാണത്തിൽ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തീം മ്യൂസിക് പ്രൊമോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. രജനികാന്തിന്റെയും കമൽഹാസന്റെയും അതിശക്തവും സ്റ്റൈലിഷുമായ ലുക്കുകൾക്കൊപ്പം അനിരുദ്ധിന്റെ മാസ് മ്യൂസിക്കും കൂടിയായപ്പോൾ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ‘യാര് ഹീറോ?’ എന്ന ചോദ്യത്തോടെ അവസാനിക്കുന്ന വീഡിയോയിൽ സംവിധായകൻ നെൽസണും സംഗീത സംവിധായകൻ അനിരുദ്ധും പ്രത്യക്ഷപ്പെടുന്നുണ്ട്.

Also Read: ആർഭാടങ്ങളില്ല, കത്തിൽ ഭരണഘടന; വേടന്റെ കല്യാണക്കുറി ശ്രദ്ധേയമാകുന്നു

നീണ്ട 47 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തമിഴകത്തിന്റെ ‘തലൈവരും’ ‘ഉലകനായകനും’ ഒരു ബിഗ് സ്‌ക്രീൻ പ്രോജക്റ്റിനായി ഒന്നിക്കുന്നത് എന്നത് ഈ സിനിമയുടെ ആവേശം വാനോളം ഉയർത്തുന്നു. കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷഭാഗമായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ. മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ചിത്രം നിർമ്മിക്കുന്നത്. ആദ്യമായാണ് കമൽഹാസൻ നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ രജനികാന്ത് നായകനാകുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

See also  ദയവുചെയ്ത് എന്നെ വെറുതെ വിട്ടേക്കൂ; വട്ടിയൂർക്കാവ് മത്സര വാർത്തകളിൽ പ്രതികരിച്ച് പദ്മജ വേണുഗോപാൽ

“എവരി ഫാമിലി ഹാസ് എ ഹീറോ” എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു പക്കാ മാസ്സ് കൊമേഴ്‌സ്യൽ എന്റർടൈനർ ആയിരിക്കുമെന്നാണ് സൂചന. അഞ്ച് പതിറ്റാണ്ടുകളായി തുടരുന്ന രജനി-കമൽ സൗഹൃദത്തിന്റെ നേർക്കാഴ്ച്ചയാകും ഈ പ്രോജക്റ്റെന്ന് സിനിമാ ലോകം വിലയിരുത്തുന്നു. റെഡ് ജയന്റ് മൂവീസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ എന്നിവരാണ്. പ്രൊമോ എത്തിയതോടെ ചിത്രത്തിലെ മറ്റ് താരങ്ങളെയും കൂടുതൽ വിവരങ്ങളെയും കുറിച്ചുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

The post ‘യാര് ഹീറോ’! അടിമുടി രജനി-കമൽ ഷോ, ആവേശം ഇരട്ടിയാക്കി ‘തലൈവർ 173’ പ്രൊമോ പുറത്തിറങ്ങി appeared first on Express Kerala.

Spread the love

New Report

Close