PUDUKAD-NEWS-PUTHUKAD-NEWS

ദേശീയപാത നിർമ്മാണത്തിലെ അപാകതകൾക്കെതിരെ DYFI പ്രതിഷേധം

കൊടുങ്ങല്ലൂർ: ദേശീയ പാത നിർമ്മാണത്തിലെ അപാകതക്കെതിരെ കൊടുങ്ങല്ലൂരിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം.
കൊറ്റംകുളം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയപാത നിർമാണത്തിലെ മെല്ലെ പോക്ക് അവസാനിപ്പിക്കുക, ജനങ്ങൾക്ക്  ദുരിതം ഉണ്ടാക്കുന്ന പൊടിയും, ചെളിയും നിയന്ത്രിക്കുക, പൊട്ടി പൊളിഞ്ഞ സർവീസ് റോഡുകൾ സഞ്ചാര യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഡിവൈഎഫ്ഐ
കൊടുങ്ങല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചത്.
കൊടുങ്ങല്ലൂർ വില്ലേജ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചന്തപുരയിൽ സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗം സിഐടിയു ഏരിയ സെക്രട്ടറി ഇ.ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സി.കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എച്ച്. നിയാസ്, സി പി എം  ഏരിയ കമ്മിറ്റി അംഗം കെ.എ. ഹസ്ഫൽ, ജില്ലാ കമ്മിറ്റി അംഗം റീമ കെ. ഹമീദ്, പി.ബി ഹിമ, സി.എസ് ഷിബിൻ, ദിപീഷ് മാധവൻ, സി.എസ് റസാക്ക്, കെ. എസ് പ്രവീൺ എന്നിവർ സംസാരിച്ചു.

Spread the love
See also  ഇടിമിന്നലും കാറ്റും ഒപ്പമെത്തും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനത്തേക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top