loader image

കയ്പമംഗലം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു.

ഇരിങ്ങാലക്കുട : കയ്പമംഗലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സ്മിജ മധു (47) കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ പുല്ലഴി പറയപ്പുള്ളി വാരണംകൂടത്ത് മധുവിൻ്റെ ഭാര്യയായ സ്മിജ ഇപ്പോൾ കയ്പമംഗലത്താണ് താമസം.
ഇന്നലെ രാത്രി എട്ടര മണിയോടെ കയ്പമംഗലം പഞ്ചായത്ത് ഓഫീസിനടുത്തുള്ള വീട്ടിൽ വെച്ചാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മൂന്നുപീടികയിലും, തുടർന്ന് കൊടുങ്ങല്ലൂരുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 12 വർഷത്തോളമായി കയ്പമംഗലം സർവീസ് സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥ ആയിരുന്ന സ്മിജയ്ക്ക് മൂന്നുവർഷം മുമ്പാണ് സെക്രട്ടറി ആയി സ്ഥാനക്കയറ്റം ലഭിച്ചത്. മക്കൾ : ശ്രീലക്ഷ്മി, ശ്രീരാഗ്.

Spread the love
See also  യാര് ഹീറോ..? രജനീകാന്ത് -കമൽഹാസൻ ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close