loader image

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്.

തൃശൂർ : കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കുന്നംകുളം നഗരമധ്യത്തിലെ വൺവേ ജംഗ്ഷന് സമീപം രാത്രി 10.15 മണിയോടെയാണ് അപകടമുണ്ടായത്. മുന്നിൽ പോയിരുന്ന ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസ്സിന് പുറകിൽ കോഴിക്കോട് – തിരുവനന്തപുരം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഇരു ബസ്സുകളിലുമായുണ്ടായിരുന്ന ഇരുപതോളം യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് കോഴിക്കോട്-തൃശൂർ റോഡിൽ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കഴിഞ്ഞ ദിവസം റോഡിൽ പെയിന്റ് മറിഞ്ഞു വീണ ഭാഗത്ത്‌ ഇന്ന് മഴ പെയ്തപ്പോൾ ഉണ്ടായ തെന്നലാണ്‌ അപകടകാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

Spread the love
See also  ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close