loader image
നിയമസഭാ തെരഞ്ഞെടുപ്പ്! ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പ്! ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസർമാരുമടങ്ങുന്ന സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറുമായി കൂടിക്കാഴ്ച നടത്തും. ഉദ്യോഗസ്ഥരുടെ വിന്യാസം, ഇവിഎം പരിശോധന, പോളിംഗ് ബൂത്തുകളുടെ ക്രമീകരണം തുടങ്ങിയ നിർണ്ണായക കാര്യങ്ങളിൽ ഈ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മാർച്ച് ആദ്യ വാരത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടികയും ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ 2.69 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. പ്രത്യേക പരിശോധനകൾക്ക് ശേഷം ഏകദേശം ഒൻപതു ലക്ഷത്തോളം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി 36.88 ലക്ഷം പേരെ ഹിയറിങ്ങിന് വിളിക്കുകയും അർഹരല്ലാത്ത 53,000 പേരെ നീക്കം ചെയ്യുകയും ചെയ്തു. വോട്ടർമാർക്ക് തങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനായി electoralsearch.eci.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പേര്, വോട്ടർ ഐഡി നമ്പർ, ജനനത്തീയതി എന്നിവ നൽകി പട്ടികയിലെ വിവരങ്ങൾ ആർക്കും പരിശോധിക്കാവുന്നതാണ്.

See also  ആലപ്പുഴ ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം ഫെബ്രുവരി 25, 26 തീയതികളിൽ; ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക

The post നിയമസഭാ തെരഞ്ഞെടുപ്പ്! ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ appeared first on Express Kerala.

Spread the love

New Report

Close