കോഴിക്കോട് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ

കോഴിക്കോട് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ കോടികൾ വിലമതിക്കുന്ന 4.83 കിലോഗ്രാം തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ. കടലൂർ സ്വദേശി അഖിൽ കൃഷ്ണൻ (32) ആണ് പൊലീസിന്റെ പിടിയിലായത്. പെർഫ്യൂം നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഇതിലെ ഗന്ധമില്ലാത്ത ആൽക്കഹോൾ ഘടകത്തിന് അന്താരാഷ്ട്ര വിപണിയിൽ വലിയ മൂല്യമാണുള്ളത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും കൊയിലാണ്ടി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കൈവശം വയ്ക്കുന്നത് കുറ്റകരമായ ആംബർഗ്രീസ് കടത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

The post കോഴിക്കോട് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top