സൗദി അറേബ്യയിൽ മലപ്പുറം സ്വദേശികൾ നടത്തുന്ന ജൂവലറിയിൽ നിന്നും അഞ്ച് കോടി രൂപയുടെ സ്വർണം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. കാപ്പാട് കണ്ണങ്കടവ് സ്വദേശി സൽമാൻ ഫാരിസിനെയാണ് ഇൻസ്പെക്ടർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10-നായിരുന്നു ഈ വൻ കവർച്ച നടന്നത്. ജൂവലറിയിലെ തന്നെ മൂന്ന് ജീവനക്കാർ ചേർന്ന് സ്വർണം മോഷ്ടിച്ചെന്നാണ് ഉടമകളുടെ പരാതി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കവർച്ചയിൽ പങ്കാളികളായ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എസ്.ഐ ഗിരീഷ്, സി.പി.ഒമാരായ പ്രവീൺ കുമാർ, കരീം, ബൈജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ സൗദിയിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അധികൃതർ പരിശോധിച്ചുവരികയാണ്.
The post സൗദിയിലെ ജൂവലറിയിൽ 5 കോടിയുടെ സ്വർണക്കവർച്ച! ഒടുവിൽ പ്രതി കൊയിലാണ്ടിയിൽ പിടിയിൽ appeared first on Express Kerala.


