
ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് പിന്നാലെ കോഴിക്കോട് ഹോട്ടൽ ജീവനക്കാരന് മർദനമേൽക്കുകയും കട തല്ലിത്തകർക്കുകയും ചെയ്തു. കോഴിക്കോട് ‘അളിയൻസ്’ ഹോട്ടലിലാണ് അതിക്രമം നടന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗ സംഘത്തോട് ബില്ല് ചോദിച്ചപ്പോൾ, പണം നൽകുന്ന പതിവില്ലെന്ന് പറഞ്ഞ് ഇവർ പ്രകോപിതരാവുകയായിരുന്നു. തുടർന്ന് ജീവനക്കാരെ മർദിക്കുകയും ഹോട്ടലിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, എറണാകുളം ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ യുവാവിനെ ആളുമാറി മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൂണ്ടി സ്വദേശി ജോജി ജോണിനെയാണ് മദ്യപിക്കാനെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. ബാറിലെത്തിയ മറ്റൊരു വ്യക്തിയുമായി പ്രതികൾക്കുണ്ടായ തർക്കത്തിനിടെ, ആളുമാറി ജോജിക്ക് നേരെ തിരിയുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്രതികളെ എടത്തല പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
The post കോഴിക്കോട് ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരന് മർദനം, കട തല്ലിത്തകർത്തു appeared first on Express Kerala.


