
കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി സിപിഎം നയിക്കുന്ന എൽഡിഎഫ് പാനൽ സമ്പൂർണ്ണ വിജയം നേടി. പത്ത് വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 3033 വോട്ടുകളിൽ 1733 പാനൽ വോട്ടുകൾ നേടിയാണ് പതിമൂന്ന് അംഗ ഭരണസമിതിയെയും എൽഡിഎഫ് സ്വന്തമാക്കിയത്. രണ്ട് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബാക്കിയുള്ള സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരം സി.പി.എമ്മും ബി.ജെ.പിയും തമ്മിലായി ചുരുങ്ങി. 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്ന ബാങ്ക് ഇതോടെ വീണ്ടും ജനകീയ ഭരണസമിതിയുടെ കീഴിലായി.
The


