loader image
ലങ്കൻ ബാറ്റിംഗ് തകർന്നു; ഇംഗ്ലണ്ടിന് 51 റൺസിന്റെ ഉജ്ജ്വല വിജയം

ലങ്കൻ ബാറ്റിംഗ് തകർന്നു; ഇംഗ്ലണ്ടിന് 51 റൺസിന്റെ ഉജ്ജ്വല വിജയം

ല്ലെകെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയെ 51 റൺസിന് തകർത്ത് ഇംഗ്ലണ്ട് കരുത്തറിയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കൻ നിര ഇംഗ്ലീഷ് ബൗളിംഗ് കരുത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. 16.4 ഓവറിൽ വെറും 95 റൺസിന് ലങ്കയുടെ പോരാട്ടം അവസാനിച്ചു.

40 പന്തിൽ 62 റൺസെടുത്ത ഫിലിപ്പ് സാൾട്ടിന്റെ തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ലങ്കയ്ക്കായി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണതോടെ ഇംഗ്ലണ്ടിന് വലിയൊരു സ്കോറിലേക്ക് എത്താനായില്ലെങ്കിലും, മറുപടി ബാറ്റിംഗിൽ ലങ്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.

Also Read:സഞ്ജുവിനെ ടീമിലെടുക്കണം, ആ പേടി ഇന്ത്യയെ വേട്ടയാടുന്നു; ടീം സെലക്ഷനിൽ മാറ്റം നിർദ്ദേശിച്ച് മുഹമ്മദ് കൈഫ്

പവർ പ്ലേ ഓവറുകളിൽ തന്നെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായത് ലങ്കയ്ക്ക് തിരിച്ചടിയായി. പതും നിസ്സങ്കയെ ജോഫ്ര ആർച്ചർ മടക്കിയപ്പോൾ, തൊട്ടടുത്ത ഓവറുകളിൽ കുശാൽ മെൻഡിസിനെയും പവൻ രത്നായകെയെയും പുറത്താക്കി വിൽ ജാക്സ് ലങ്കയെ സമ്മർദ്ദത്തിലാക്കി. ദസുൻ ഷനക 30 റൺസെടുത്ത് അൽപ്പനേരം പൊരുതി നോക്കിയെങ്കിലും പിന്തുണ നൽകാൻ മറ്റ് ബാറ്റർമാർക്കായില്ല. വിൽ ജാക്സ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആർച്ചർ, ആദിൽ റഷീദ്, ലിയാം ഡോസൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചു.

See also  കോഴിക്കോട് ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരന് മർദനം, കട തല്ലിത്തകർത്തു

The post ലങ്കൻ ബാറ്റിംഗ് തകർന്നു; ഇംഗ്ലണ്ടിന് 51 റൺസിന്റെ ഉജ്ജ്വല വിജയം appeared first on Express Kerala.

Spread the love

New Report

Close