അജിത്തിനൊപ്പം റേസിംഗ് ട്രാക്കിൽ മഞ്ജു വാര്യർ; വൈറലായി പുത്തൻ ചിത്രങ്ങൾ!

അജിത്തിനൊപ്പം റേസിംഗ് ട്രാക്കിൽ മഞ്ജു വാര്യർ; വൈറലായി പുത്തൻ ചിത്രങ്ങൾ!

ലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും തമിഴ് താരം അജിത് കുമാറും തമ്മിലുള്ള സൗഹൃദം സിനിമാ ലോകത്ത് എന്നും ചർച്ചാവിഷയമാണ്. ഇപ്പോഴിതാ അജിത്തിന്റെ റേസിംഗ് പിറ്റിൽ നിന്നുള്ള പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി. “നമ്മുടെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചുതന്നതിന് നന്ദി എ.കെ സാർ. നിങ്ങളുടെ റേസിംഗ് പിറ്റിലേക്ക് ഞങ്ങളെ ക്ഷണിച്ചതിനും, അവിടുത്തെ ആവേശവും ഉദ്വേഗവും നേരിട്ട് അനുഭവിക്കാൻ അനുവദിച്ചതിനും വലിയ നന്ദി! അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു അത്,” മഞ്ജു കുറിച്ചു.

തുനിവ് സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു ഇവർ റോഡ് ട്രിപ്പ് പോയിരുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെ അജിത്തിനൊപ്പം നടത്തിയ ലഡാക്ക് ബൈക്ക് ട്രിപ്പാണ് മഞ്ജുവിന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. അജിത്തിന്റെ സാഹസികതയോടുള്ള താൽപ്പര്യമാണ് മഞ്ജുവിനെയും ബൈക്കിംഗിലേക്ക് ആകർഷിച്ചത്. ഈ പ്രചോദനത്താൽ താരം സ്വന്തമായി ഒരു ബിഎംഡബ്ല്യു ബൈക്കും വാങ്ങിയിരുന്നു. മഞ്ജു പങ്കുവെച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വൈറലായത്. ആരാധകർ ഈ കൂൾ കോമ്പിനേഷനെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

See also  ഇരിങ്ങാലക്കുട നഗരസഭയിലെ കാഷ്യർ തട്ടിയെടുത്തത് 99.70 ലക്ഷം രൂപ ; കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

The post അജിത്തിനൊപ്പം റേസിംഗ് ട്രാക്കിൽ മഞ്ജു വാര്യർ; വൈറലായി പുത്തൻ ചിത്രങ്ങൾ! appeared first on Express Kerala.

Spread the love
Scroll to Top