loader image
ഹെസ്സ സ്ട്രീറ്റ് വികസനം രണ്ടാം ഘട്ടത്തിലേക്ക്! യാത്രാസമയം 5 മിനിറ്റായി കുറയും, വൻ മാറ്റങ്ങളുമായി ആർടിഎ

ഹെസ്സ സ്ട്രീറ്റ് വികസനം രണ്ടാം ഘട്ടത്തിലേക്ക്! യാത്രാസമയം 5 മിനിറ്റായി കുറയും, വൻ മാറ്റങ്ങളുമായി ആർടിഎ

ദുബായിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ഹെസ്സ സ്ട്രീറ്റ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നടപ്പിലാക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ യാത്രാസമയം നിലവിലുള്ള 24 മിനിറ്റിൽ നിന്ന് വെറും 5 മിനിറ്റായി ചുരുങ്ങും. അൽ ഖൈൽ റോഡ് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്താണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജെവിസി, അർജാൻ തുടങ്ങിയ പ്രദേശങ്ങളിലെ ആറര ലക്ഷത്തോളം താമസക്കാർക്ക് ഈ നവീകരണം വലിയ ആശ്വാസമാകും.

റോഡിന്റെ ശേഷി ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള രണ്ട് വരിപ്പാത നാല് വരികളായി വർദ്ധിപ്പിക്കും. ഇതോടെ മണിക്കൂറിൽ 8,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ പാതയ്ക്ക് സാധിക്കും. ഇതിനു പുറമെ ഏകദേശം 8,835 മീറ്റർ നീളമുള്ള പാലങ്ങളും 480 മീറ്റർ നീളമുള്ള തുരങ്ക പാതയും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ദുബായ് സയൻസ് പാർക്ക്, അൽ ബർഷ സൗത്ത് തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര ഇതോടെ കൂടുതൽ സുഗമവും വേഗമേറിയതുമായി മാറും.

See also  NEET MDS 2026! രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

Also Read: ഒമാന്റെ കരുത്തായി എണ്ണയിതര മേഖല! കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം

പദ്ധതിയുടെ ആദ്യഘട്ടം വരും ഏപ്രിലിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ആർടിഎ വ്യക്തമാക്കി. ഒന്നാം ഘട്ടത്തിൽ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള നാല് പ്രധാന കവലകളുടെ നവീകരണമാണ് പൂർത്തിയായത്. കൂടാതെ, പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സൈക്കിളുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി 10.4 കിലോമീറ്റർ പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളെയും താമസമേഖലകളെയും ബന്ധിപ്പിക്കുന്ന ഈ പാത ദുബായ് ഹിൽസ്, മോട്ടോർ സിറ്റി തുടങ്ങിയ ഇടങ്ങളെ തമ്മിൽ കോർത്തിണക്കുന്നു.

The post ഹെസ്സ സ്ട്രീറ്റ് വികസനം രണ്ടാം ഘട്ടത്തിലേക്ക്! യാത്രാസമയം 5 മിനിറ്റായി കുറയും, വൻ മാറ്റങ്ങളുമായി ആർടിഎ appeared first on Express Kerala.

Spread the love

New Report

Close