PUDUKAD-NEWS-PUTHUKAD-NEWS

ചേറ്റുവ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ വെള്ളക്കെട്ട് : വാഹനങ്ങൾ വഴിയിൽ കുടുങ്ങി.

ചേറ്റുവ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ വെള്ളക്കെട്ട് മൂലം വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഇന്നലെ രാത്രി പെയ്ത മഴയിൽ ചേറ്റുവ കടവിന് സമീപം റോഡിൽ വെള്ളം നിറഞ്ഞതാണ് കാരണം. രാവിലെ സാധനങ്ങളുമായി വന്ന പെട്ടി ഓട്ടോറിക്ഷ വെള്ളക്കെട്ടിൽ കുടുങ്ങി എൻജിൻ നിലച്ചു.
കെട്ടിനിൽക്കുന്ന വെള്ളം കാനയിലേക്ക് ഒഴുകി പോകാത്തതാണ് വെള്ളക്കെട്ടിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടുമൂലം കടന്നുപോകാൻ ആകാതെ ദുരിതത്തിലായി. അടിയന്തരമായി റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടാനുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Spread the love
See also  ജാമ്യവ്യവസ്ഥകൾ ലംഘിച്ച ലഹരി കേസുകളിലെ പ്രതി അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top