
നടനും എഴുത്തുകാരനും സംവിധായകനുമായി മലയാള സിനിമയുടെ നെടുംതൂണായി നിന്നിരുന്ന കലാകാരനായിരുന്നു ശ്രീനിവാസൻ. മലയാള സിനിമയുടെ ഇതിഹാസമായ ശ്രീനിവാസന്റെ വിയോഗത്തിന് പിന്നാലെ, അദ്ദേഹത്തിന് ലഭിച്ച ആദരവ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയ കുടുംബത്തിന്റെ വീഡിയോയും കുറിപ്പും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇത്തവണത്തെ ഫിലിംഫെയർ സൗത്ത് അവാർഡ്‌സിൽ ശ്രീനിവാസന് നൽകിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയത് ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനുമായിരുന്നു.
പുരസ്‌കാരം കൈയ്യിലേന്തി നിൽക്കുന്ന അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് കുറിച്ച വാക്കുകൾ ആരാധകരുടെ കണ്ണുനിറയിക്കുന്നതായിരുന്നു. “വളരെയധികം വിജയിയായ ആ മനുഷ്യന്റെ പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. ഈ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമ്മയ്ക്കുള്ളതാണ്.” അവാർഡ് ഏറ്റുവാങ്ങുമ്പോൾ വികാരാധീനയായാണ് വിമല സംസാരിച്ചത്. ശ്രീനിയേട്ടനോട് സമൂഹം കാണിച്ച സ്നേഹത്തിനും ആദരവിനും അവർ നന്ദി പറഞ്ഞു. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ശ്രീനിവാസനെന്നും ആ സ്നേഹം എല്ലാവരും തിരിച്ചു നൽകിയെന്നും അവർ ഓർമ്മിച്ചു.
The post ‘ആ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മയായിരുന്നു’; അച്ഛന്റെ പുരസ്‌കാരം അമ്മയ്ക്ക് സമർപ്പിച്ച് വിനീത് ശ്രീനിവാസൻ appeared first on Express Kerala.


