കൊടുങ്ങല്ലൂർ: ഭഗവതി ക്ഷേത്രത്തിലെ
പരമ്പരാഗത അവകാശിയായ കാവിൽ വീട്ടിൽ കാരണവരും സംഘവും ഭഗവതിക്ക് പട്ടും താലിയും സമർപ്പിക്കുന്നതാണ് ചെറുഭരണി നാളിലെ പ്രധാന ചടങ്ങ്. കാവിൽ വീട്ടിൽ കുടുംബാംഗങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കേ നടയിലൂടെ ക്ഷേത്രാങ്കണത്തിൽ എത്തി. വലിയ തമ്പുരാൻ നൽകിയ
അധികാര ചിഹ്നമായ പവിഴമാല ധരിച്ചാണ്
അവകാശിയായ ആനന്ദൻ എത്തിയത്. ഇവർ ക്ഷേത്രത്തിൻ്റെവടക്കേ നടയിൽ എത്തിയതോടെ അടികൾ മാരും ക്ഷേത്ര ജീവനക്കാരും
ഭക്തജനങ്ങളും അടക്കം പ്രദക്ഷിണ വഴി ഒഴിഞ്ഞ് കാത്തുനിന്നു. ആനന്ദിനും അനന്തരവകാശി ശിവകുമാറും മൂന്നുവട്ടം ക്ഷേത്രപ്രദക്ഷിണം നടത്തിയതിനു ശേഷം വടക്കേ നടയിലെ കോഴിക്കല്ലിൽ പട്ടും
താലിയും സമർപ്പിച്ച ദേവിയെ വണങ്ങി. അതോടെ ക്ഷേത്രത്തിലെ ആൽമരങ്ങളും പന്തലുകളിലും കൊടിക്കൂറകൾ ഉയർന്നു. ഭരണി നാളിലെ വെന്നിക്കൊടി നാട്ടലോടെ ഭരണി മഹോത്സവം സമാപിക്കും.

