loader image
സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവിൽപ്പന വേണ്ട; കർശന നിരോധനവുമായി സർക്കാർ

സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവിൽപ്പന വേണ്ട; കർശന നിരോധനവുമായി സർക്കാർ

ബിഹാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരങ്ങളിൽ മത്സ്യവും മാംസവും വിൽക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി വിജയ് സിൻഹ അറിയിച്ചു. കുട്ടികളിൽ അക്രമവാസനകൾ ഒഴിവാക്കാനും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കാനുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ആൾക്കൂട്ടമുള്ള പൊതുസ്ഥലങ്ങളിലും തുറസ്സായ ഇടങ്ങളിലും മാംസവിൽപ്പന അനുവദിക്കില്ലെന്ന് ബിഹാർ സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമം കൂടുതൽ കർശനമാക്കാനുള്ള നീക്കം.

പുതിയ നിയമപ്രകാരം ലൈസൻസുള്ള വ്യാപാരികൾക്ക് മാത്രമേ മത്സ്യ-മാംസ വിൽപനയ്ക്ക് അനുമതിയുണ്ടാകൂ. റോഡരികിലെ കടകളിൽ വഴിയാത്രക്കാർക്ക് കാണാവുന്ന രീതിയിൽ ഇവ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. നിലവിൽ സർക്കാർ ഇതിനായുള്ള ചട്ടങ്ങൾ രൂപീകരിച്ചു വരികയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമാനമായ രീതിയിൽ ഉത്തർപ്രദേശ് സർക്കാർ 2025 മാർച്ചിൽ ആരാധനാലയങ്ങളുടെ 500 മീറ്റർ പരിധിയിൽ മാംസവിൽപ്പന നിരോധിച്ചിരുന്നു

The post സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവിൽപ്പന വേണ്ട; കർശന നിരോധനവുമായി സർക്കാർ appeared first on Express Kerala.

Spread the love
See also  ബഹിരാകാശ വിസ്മയങ്ങൾ അടുത്തറിയാം; യുവിക 2026 അപേക്ഷകൾ ക്ഷണിച്ചു! എങ്ങനെ അപേക്ഷിക്കാം?

New Report

Close