
കോഴിക്കോട്: നിരന്തര കുറ്റകൃത്യങ്ങളിലൂടെ ഭീതി പടർത്തിയ 39-കാരന് കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശി മീൻകുളത്ത് ചാലിൽ ബംഗ്ലാവിൽ റോഷൻ ജേക്കബ് ഉമ്മനെയാണ് കരുതൽ തടങ്കലിലടയ്ക്കാൻ ഉത്തരവായത്. നിലവിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ കോടതിയിലെ ജഡ്ജിയെ നേരിട്ട് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ഇയാൾക്കെതിരെയുള്ള ഏറ്റവും ഒടുവിലത്തെ ഗുരുതരമായ കേസ്. വടിവാൾ, പേപ്പർ കട്ടർ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് ഇയാളുടെ സ്ഥിരം രീതിയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; കാമുകനും സുഹൃത്തും പിടിയിൽ
താമരശ്ശേരി, കോഴിക്കോട് ടൗൺ, കണ്ണൂർ, വളപട്ടണം എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോഴിക്കോട് ടൗൺ സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നൽകിയ ശുപാർശ പരിഗണിച്ചാണ് കോഴിക്കോട് ജില്ലാ കളക്ടർ കാപ്പ ചുമത്താൻ ഉത്തരവിട്ടത്.
The post ജഡ്ജിയെ വധിക്കുമെന്ന് ഭീഷണി; വടിവാളും പേപ്പർ കട്ടറുമായി വിലസിയ കുറ്റവാളിക്ക് കാപ്പ ചുമത്തി പോലീസ് appeared first on Express Kerala.


