loader image

വേടനും നവമി ലതയും വിവാഹിതരായി

റാപ്പറും ഗാനരചയിതാവുമായ വേടൻ വിവാഹിതനായി. സുഹൃത്തും എഴുത്തുകാരിയുമായി നവമി ലതയാണ് വധു. സബ് രജിസ്ട്രാർ തൃശ്ശൂരിലെ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. രജിസ്റ്റാർ ഓഫീസിൽ ആളുകളുടെ തിരക്ക് കാരണം തന്റെ വീട്ടിലേക്ക് എത്തിച്ചേരാമെന്ന് സബ് രജിസ്ട്രാർ അറിയിക്കുകയായിരുന്നു.

വേടന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് അഞ്ചരമണിയോടെയാണ് വിവാഹം നടന്നത്. തൃശൂർ രജിസ്റ്റർ ഓഫീസിലാണ് ഇരുവരും വിവാഹത്തിനുള്ള അപേക്ഷ നൽകിയിരുന്നത്.കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയെ സാക്ഷിനിർത്തിയാകും വിവാഹമെന്ന് വേടൻ നേരത്തെ പറഞ്ഞിരുന്നു.തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സർക്കാർ നടത്തിയ ഹാപ്പിനസ്സ് ഫെസ്റ്റിവലിൽ വിവാഹക്കാര്യം വേടൻ പ്രഖ്യാപിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകൾ പങ്കുവെച്ചതിന് പിന്നാലെ വേടൻ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു. ഇരുവരും തമ്മിൽ ദീർഘകാലമായി അടുപ്പത്തിലാണ്.

Spread the love
See also  ഇനി 40 വയസ്സുവരെ പിഎസ്സി പരീക്ഷ എഴുതാം; പ്രായപരിധി നീട്ടി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close