loader image
തൃശൂർ ജില്ലയുടെ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു

തൃശൂർ ജില്ലയുടെ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു

തൃശൂർ ജില്ലയുടെ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. ടൂറിസം വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ നിന്നാണ് ജില്ലാ കളക്ടരായുള്ള ശിഖ സുരേന്ദ്രന്റെ ആദ്യ നിയമനം. തൃശൂർ കളക്ടറായിരുന്ന അർജുൻ പാണ്ഡ്യനെ കാസർഗോഡ് ജില്ലാ കളക്ടറായി സ്ഥലം മാറ്റിയ സാഹചര്യത്തിലാണ് പുതിയ കളക്ടർ ചുമതലയേറ്റത്. തൃശൂരിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തൻ്റെ ആദ്യത്തെ കളക്ടർ സ്ഥാനം തൃശൂരിലാണെന്നും
തിരഞ്ഞെടുപ്പും പൂരവും ഭംഗിയായി നടത്തുംമെന്നും കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു.

മുൻപ് വി ആർ കൃഷ്ണതേജ തൃശൂർ ജില്ലാ കളക്ടറായിരിക്കുമ്പോൾ അസിസ്റ്റന്റ് കളക്ടറായിരുന്നു ശിഖ. നിലവിൽ ടൂറിസം വകുപ്പ് ഡയറക്ടറായും കേരള ടൂറിസം വികസന കോർപ്പറേഷന്റെ (കെടിഡിസി) മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു ശിഖ സുരേന്ദ്രൻ. തൃശൂർ ജില്ലാ ഡെവലപ്മെൻറ് കമ്മിഷണറായി ചുമതല വഹിച്ചിട്ടുണ്ട്.

Spread the love
See also  കുടിവെള്ളം എവിടെ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ്സ് ധർണ്ണ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close