loader image

കൃഷി ചെയ്യാൻ വെള്ളമെവിടെ? ജലസേചന വകുപ്പ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണയുമായി വേളൂക്കര പഞ്ചായത്ത് ഭരണസമിതി

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ കാർഷിക മേഖലയുടെ ജലലഭ്യതയ്ക്കായി പ്രധാനമായും ആശ്രയിക്കുന്ന വഴിക്കലിച്ചിറ, വെങ്കുളം എന്നീ ചിറകളിൽ ജനുവരിയിൽ ലഭ്യമാകേണ്ട ജലസേചന വകുപ്പിൻ്റെ വെള്ളം ഇതുവരെ എത്താത്തതിൽ പ്രതിഷേധിച്ച് ചാലക്കുടി ജലസേചന വകുപ്പ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണയുമായി വേളൂക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ.

പലതവണ പരാതിപ്പെട്ടിട്ടും അധികൃതരിൽ നിന്ന് നടപടികളൊന്നും ഉണ്ടായില്ലെന്നും ഇനിയും ഇത് തുടരുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ധർണ്ണയിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പത്തൊമ്പത് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ഉണ്ണികൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് പി.വി. സതീശൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ശിവൻ, ഹേമന്ത്കുമാർ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  സ്വര്‍ണത്തില്‍ ചരിത്ര തിരുത്ത്; ഞായറാഴ്ച സ്വര്‍ണവില മാറുന്നത് ആദ്യം, ഇന്ന് പവന്‍ വിലയില്‍ കുതിപ്പ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close