loader image

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : വൈവിധ്യമാർന്ന ചലച്ചിത്രക്കാഴ്ചകളുമായി എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. മാസ് മൂവീസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു കലകളുടെ ഉറവിടമായ ഇരിങ്ങാലക്കുടയിൽ അഞ്ച് വർഷത്തിനുള്ളിൽ ആർട്ട് തീയേറ്റർ സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ അറിയിച്ചു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. മേളയുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഫെസ്റ്റിവൽ ഗൈഡ് സംവിധായകൻ സഞ്ജു സുരേന്ദ്രൻ സെൻ്റ് ജോസഫ്സ് കോളേജ് ചെയർപേഴ്സൺ അഫ്‌ല സിമിന് നൽകി പ്രകാശനം ചെയ്തു. മാസ് മൂവീസ് മാനേജ്മെൻ്റ് പ്രതിനിധി എം പി പോൾസൺ, ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ രാജീവ് മുല്ലപ്പിള്ളി, എം ആർ സനോജ് തുടങ്ങിയവർ സംസാരിച്ചു.

ആദ്യദിനത്തിൽ മാസ് മൂവീസിൽ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ” ഖിഡ്കി ഗാവ്”, സജിൻ ബാബു സംവിധാനം ചെയ്ത ” തീയേറ്റർ ” , റോട്ടറി ക്ലബ് ഹാളിൽ ഫ്രഞ്ച് ചിത്രമായ ” നിനോ ” എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനങ്ങൾക്കും സംവാദങ്ങൾക്കും ശേഷം സംവിധായകരെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ, പി കെ ഭരതൻമാസ്റ്റർ എന്നിവർ ആദരിച്ചു.

See also  സ്വര്‍ണവില കുത്തനെ കുറഞ്ഞു

മേളയുടെ രണ്ടാം ദിനമായ നാളെ (ഫെബ്രുവരി 22 ഞായറാഴ്ച) മാസ് മൂവീസിൽ രാവിലെ 10 ന് ബീഹാറിലെ ദളിത് പെൺകുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മലയാളിയായ സാമൂഹ്യ പ്രവർത്തക സുധ വർഗ്ഗീസിൻ്റെ ജീവിതം അടയാളപ്പെടുത്തുന്ന സംസ്ഥാന സർക്കാറിൻ്റെ അവാർഡ് നേടിയ ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ” വി വിൽ നോട്ട് ബി അഫ്രേഡ് ” , 12 ന് രണ്ടാം ലോകമഹായുദ്ധക്കാലത്ത് പാപുവ ന്യൂ ഗിനിയയിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെയും കാണാതായ തദ്ദേശീയരുടെയും ചരിത്രം രേഖപ്പെടുത്തുന്ന ഡോ ബിജുവിൻ്റെ ” പാപ്പ ബുക്ക ” എന്നീ ചിത്രങ്ങളും വൈകീട്ട് 6 ന് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച അർജൻ്റീനയിൽ നിന്നുള്ള ” ബെലൻ ” നും പ്രദർശിപ്പിക്കും.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close