loader image

ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; 9.5 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി

 

ഇരിങ്ങാലക്കുട : ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അനുവദിച്ച സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർമ്മാണോദ്ഘാടനം നിർവഹിച്ചു.സർക്കാരിൻ്റെ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 9.5 കോടി രൂപ ചെലവഴിച്ചാണ് ക്രൈസ്റ്റ് അത്‌ലറ്റിക് സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുന്നത്. സ്റ്റേഡിയത്തിൽ നടന്ന ശിലാസ്ഥാപനത്തിനു ശേഷം കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, വാർഡ് കൗൺസിലർ റോണി പോൾ മാവേലി, ഡോ. കെ എം സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  വള്ളിവട്ടത്ത് വീട്ടിൽ നിന്നും 14 ലിറ്റർ വിദേശമദ്യം പോലീസ് പിടിച്ചെടുത്തു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close