കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിലെ കാവടി ആഘോഷത്തിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റ കേസിലെ പ്രതികൾ പിടിയിൽ
ഇരിങ്ങാലക്കുട : കാട്ടൂർ എസ്എൻഡിപി ക്ഷേത്രത്തിന് സമീപമുള്ള ജംഗ്ഷനിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന പ്രതികളെ തടഞ്ഞുനിർത്തിയതിലുള്ള വൈരാഗ്യത്താൽ കാട്ടൂർ വടക്കുമുറി വീട്ടിൽ അമൽ (30 വയസ്സ്), കാട്ടൂർ കുന്നത്ത് പീടിക സ്വദേശി പട്ടാലി വീട്ടിൽ സൂരജ് (25 വയസ്സ് ) എന്നിവരെ കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ എടത്തിരുത്തി ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി മുരുക്കുംതറ വീട്ടിൽ അനു (36 വയസ്സ് ) , ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കിഴുപ്പിള്ളിക്കര അഴിമാവ് ഒറ്റാലി വീട്ടിൽ ജിഷ്ണു (25) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 28 ന് രാത്രി 8.45 ന് ആയിരുന്നു സംഭവം.
- അമലിന് വയറിലും സൂരജിന് നെഞ്ചിലുമാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സന്തോഷ്, കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബൈജു, എസ് ഐ ബാബു ജോർജ്, ജി എ എസ് ഐ മാരായ ധനേഷ് സി ജി , ജീവൻ ഇ എസ്, ജി എസ് സി പി ഒ മാരായ ശ്യാം വി എസ്, വിപിൻ കെ വി , സി പി ഒ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. /


