ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി

മാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ഒമാൻ റോയൽ നേവി അറിയിച്ചു. മാൾട്ടയുടെ പതാക വഹിച്ചു നീങ്ങുകയായിരുന്ന കപ്പലിന് നേരെയാണ് രണ്ട് മിസൈലുകൾ പതിച്ചത്. ആക്രമണത്തെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനിയൻ യുദ്ധക്കപ്പലിനെ തകർത്തത് തങ്ങളാണെന്ന് അമേരിക്ക

പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ദേന’ യെ തകർത്തത് തങ്ങളുടെ അന്തർവാഹിനിയാണെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. തങ്ങളുടെ ആണവ മുങ്ങിക്കപ്പൽ ഉപയോഗിച്ചാണ് ഇറാൻ കപ്പലിനെ ആക്രമിച്ച് മുക്കിയതെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗം അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അമേരിക്കൻ അധികൃതർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലാണ് ശ്രീലങ്കൻ തീരത്തിന് സമീപം വെച്ച് ആക്രമിക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കപ്പെടുന്നത്.

The post ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ മിസൈൽ ആക്രമണം; 24 ജീവനക്കാരെ രക്ഷപ്പെടുത്തി appeared first on Express Kerala.

Spread the love
Scroll to Top