തുടർച്ചയായി നാലാം ദിവസവും സ്വർണവിലയിൽ ഇടിവ്

തുടർച്ചയായി നാലാം ദിവസവും സ്വർണവിലയിൽ ഇടിവ്

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സ്വർണവില ഉയരങ്ങളില്‍നിന്ന് തുടർച്ചയായി നാലാംദിവസവും താഴോട്ട്.ഇന്ന് (05-03-26) ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും പവന് 1,19,920 രൂപയുമായി.ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാല്‍, തുടർദിവസങ്ങളില്‍ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,000 രൂപയാണ് പവന് കുറഞ്ഞത്.

Spread the love
See also  ബാംഗ്ലൂരിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷനും, താമസ സൗകര്യവും ഒരുക്കിക്കൊടുക്കുന്നതിൻ്റെ മറവിൽ വൻ രാസലഹരി വിപണനം നടത്തിവന്ന യുവാവ് പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top