കല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് കോൺഗ്രസിന്റെ പരാതി. ബാങ്ക് പരിധിക്ക് പുറത്തുള്ളവരെ വോട്ടർമാരാക്കിയെന്നാണ് ആക്ഷേപം. അതിനാൽ വോട്ടർമാരെ തിരഞ്ഞെടുപ്പിനെത്തുമ്പോൾ ബാങ്ക് തിരിച്ചറിയൽ കാർഡിന് പുറമേ വിലാസം തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥികൾ ജോയിൻ്റ് രജിസ്ട്രാർക്കും, ഇലക്ഷൻ കമ്മീഷൻ സഹകരണ വകുപ്പിനും പരാതി നൽകി. ക്രമക്കേടുകൾ കണ്ടെത്തി സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താത്ത പക്ഷം നിയമപരമായി നേരിടുമെന്നും കോൺഗ്രസ് തൃക്കൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സുനിൽ മുളങ്ങാട്ടുകര അറിയിച്ചു.



