ഇറാനൊപ്പം റഷ്യ; പെഷെഷ്കിയാനെ വിളിച്ച് പുടിൻ, യുദ്ധം നിർത്താൻ ലോകശക്തികളോട് ആഹ്വാനം

ഇറാനൊപ്പം റഷ്യ; പെഷെഷ്കിയാനെ വിളിച്ച് പുടിൻ, യുദ്ധം നിർത്താൻ ലോകശക്തികളോട് ആഹ്വാനം

ശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്കൻ സഖ്യം നടത്തുന്ന സൈനിക നീക്കങ്ങളിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാനെ ഫോണിൽ വിളിച്ചാണ് പുടിൻ തന്റെ ദുഃഖവും ഐക്യദാർഢ്യവും അറിയിച്ചത്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് റഷ്യയുടെ ഈ നിർണ്ണായക ഇടപെടൽ.

അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പുടിൻ ആവശ്യപ്പെട്ടു. ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും വേർപാടിൽ അനുശോചിച്ച അദ്ദേഹം, മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിനോട് റഷ്യയ്ക്കുള്ള ശക്തമായ എതിർപ്പ് ആവർത്തിച്ചു. സംഘർഷം കൂടുതൽ വഷളാക്കരുതെന്ന് ഇറാനോടും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായി താൻ നിരന്തര സമ്പർക്കത്തിലാണെന്നും റഷ്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Also Read:ഇന്ത്യ ‘മികച്ച അഭിനേതാക്കൾ’; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യയെ പരിഹസിച്ച് അമേരിക്കൻ ട്രഷറി സെക്രട്ടറി

റഷ്യക്ക് നന്ദി പറഞ്ഞ് ഇറാൻ

ഇറാന്റെ പരമാധികാരത്തെ സംരക്ഷിക്കാൻ റഷ്യ നൽകുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ നന്ദി അറിയിച്ചു. നിലവിലെ യുദ്ധസാഹചര്യവും ഇറാൻ നേരിടുന്ന വെല്ലുവിളികളും അദ്ദേഹം പുടിനെ ധരിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള എണ്ണവില വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക അനിശ്ചിതത്വത്തിനും കാരണമായതായി ഇരുനേതാക്കളും വിലയിരുത്തി. വരും ദിവസങ്ങളിലും നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

The post ഇറാനൊപ്പം റഷ്യ; പെഷെഷ്കിയാനെ വിളിച്ച് പുടിൻ, യുദ്ധം നിർത്താൻ ലോകശക്തികളോട് ആഹ്വാനം appeared first on Express Kerala.

Spread the love
Scroll to Top