
കടകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ രുചികരവും വ്യത്യസ്തവുമായ രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഷാർജ ഷേക്ക് റെസിപ്പി പരിചയപ്പെടാം. സാധാരണയായി നമ്മൾ പരീക്ഷിക്കുന്ന ശൈലിയിൽ നിന്നും മാറി, കൂടുതൽ ക്രീമിയും രുചികരവുമായ ഒരു വെറൈറ്റി ട്വിസ്റ്റ് ആണ് ഈ റെസിപ്പിയിലുള്ളത്.
ചേരുവകൾ
പാല് – രണ്ട് പാക്കറ്റ്
ചെറുപഴം – നന്നായി പഴുത്തത് 10 എണ്ണം
ബൂസ്റ്റ് – 4 ടീസ് സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഐസ്ക്രീം വാനില – ആവശ്യത്തിന്
കപ്പലണ്ടി പൊടിച്ചത് – ആവശ്യത്തിന്
കശുവണ്ടി പൊടിച്ചത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പാൽ നന്നായി ഐസ് ആകാൻ വയ്ക്കുക. ഒരു മിക്സി ജാറിൽ ഐസ് ആക്കിയ പാലും പഞ്ചസാരയും ചെറു പഴവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ബൂസ്റ്റ് ഇടാൻ മറക്കരുത്. ശേഷം ഐസ് ക്രീം, കപ്പലണ്ടി, കശുവണ്ടി എന്നിവ ചേർത്ത് അലങ്കരിച്ചു കുടിക്കാം.
The post ഷാർജ ഷേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം; ഈ വെറൈറ്റി റെസിപ്പി ഒന്ന് പരീക്ഷിക്കൂ! appeared first on Express Kerala.




