സര്‍ക്കാര്‍ കരട് വിജ്ഞാപനത്തില്‍ തുച്ഛമായ വര്‍ധനവ്, 40000 രൂപ അടിസ്ഥാന ശമ്പളമെന്നതില്‍ പിന്നോട്ടില്ല’; മാര്‍ച്ച്‌ 9 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് യുഎൻഎ

സര്‍ക്കാര്‍ കരട് വിജ്ഞാപനത്തില്‍ തുച്ഛമായ വര്‍ധനവ്, 40000 രൂപ അടിസ്ഥാന ശമ്പളമെന്നതില്‍ പിന്നോട്ടില്ല’; മാര്‍ച്ച്‌ 9 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് യുഎൻഎ

അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക്.മാര്‍ച്ച്‌ ഒന്‍പത് മുതല്‍ സമ്പൂര്‍ണ പണിമുടക്ക് ആരംഭിക്കുമെന്നും സമരം സ്വകാര്യ ആശുപത്രികളുടെ മുന്നിലേക്ക് മാറ്റുമെന്നും യുണൈറ്റഡ് നഴ്സസ്സ് അസോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ 2018നെ അപേക്ഷിച്ച്‌ തുച്ഛമായ വര്‍ധനവ് മാത്രമാണുള്ളത്. കേവലം 3000 രൂപയുടെ വര്‍ധനവ് മാത്രമാണുള്ളത്. അടിസ്ഥാന ശമ്പളം 40000 രൂപ വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. മാനേജ്മെന്‍റിനെ സഹായിക്കുന്ന കരട് വിജ്ഞാപനമാണ് സര്‍ക്കാര്‍ ഇറക്കിയത്. 40000 രൂപ ശമ്പളം നല്‍കുന്ന മാനേജ്മെന്‍റുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കും. 40000 രൂപ അടിസ്ഥാന ശമ്പളമാക്കി

സർക്കാർ ഗസ്റ്റ് വിജ്ഞാപനം ഇറക്കണം. മാര്‍ച്ച്‌ ഒന്‍പത് മുതല്‍ സമരം മാനേജ്മെന്‍റുകളുടെ മുന്നിലേക്ക് മാറ്റും. 40000 രൂപ അടിസ്ഥാന ശമ്പളം നല്‍കാത്ത എല്ലാ ആശുപത്രി മാനേജ്മെന്‍റുകള്‍ക്കെതിരെയും ശക്തമായ സമരം നടത്തും. സർക്കാർ കരട് വിജ്ഞാപനം ഇറക്കി ആരോഗ്യ പ്രവർത്തകരുടെ കണ്ണില്‍ പൊടിയിടുകയാണ്. ആശുപത്രികള്‍ അവരുടെ ബാലൻസ് ഷീറ്റ് പുറത്തുവിടണം. സർക്കാർ എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഫീസ് ഏകീകരിക്കണം. ശമ്പളം കൊടുക്കാൻ തയ്യാറാകുന്ന ആശുപത്രികളുമായി യുഎൻഎ ചര്‍ച്ച നടത്തും. 13 സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ 40000 രൂപ ശമ്പളം നല്‍കാൻ തയ്യാറായിട്ടുണ്ട്.

ഇവർ ഇക്കാര്യത്തില്‍ കരാർ ഒപ്പിടണം. ശമ്പളം അക്കൗണ്ടില്‍ എത്തണം. അങ്ങനെയെങ്കില്‍ ഇവരെ സമരത്തില്‍ നിന്ന് ഒഴിവാക്കും. യുഎൻഎയുടെ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ചില ആശുപത്രികളില്‍ നഴ്സിങ് വിദ്യാർത്ഥികളെ ജോലിക്ക് നിർത്തുന്നുണ്ട്. ഇവർക്ക് എതിരെ നിയമനടപടി സ്വീകരിക്കും. നഴ്സിങ്ങ് കൗണ്‍സിലിന് പരാതി നല്‍കും. ശമ്പള പരിഷ്കരണമാവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വകാര്യ ആശുപത്രി നഴ്സുമാർ പരസ്യ പ്രക്ഷോഭത്തിലേയ്ക്ക് കടന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിയിരുന്നു. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമായിരുന്നു സേവനം. യുഎൻഎയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ചും നടത്തിയിരുന്നു.അവസാനമായി ശമ്പളം പരിഷ്കരിച്ചത് 2018 ലാണ്. 2023ല്‍ ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. അതേസമയം, ശബളപരിഷ്കരണത്തില്‍, സർക്കാരാണ് തീരുമാനം എടുക്കേണ്ടത് എന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെ നിലപാട്.

Spread the love
See also  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top