നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശികളായ സുരേഷ് – സിന്ധു ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അനഘയെ വീട്ടിൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ കുളക്കടവിൽ നിന്ന് കുട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവർ നടത്തിയ പരിശോധനയിൽ കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തിൽ മാരായമുട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post നെയ്യാറ്റിൻകരയിൽ പത്താംക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു appeared first on Express Kerala.

Spread the love
See also  “ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാത”; ഇറാന്റെ ഉപരോധത്തിനിടയിലും ജയശങ്കറിന്റെ നയതന്ത്ര വിജയം

New Report

Close