
ഇറാന്റെ ശത്രുക്കൾക്ക് സഹായം നൽകുന്ന അയൽരാജ്യങ്ങൾക്കെതിരെ കനത്ത സൈനിക നടപടികൾ തുടരുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്‌സെനി ഇജേയ്. ഇറാന്റെ ഇടക്കാല നേതൃകൗൺസിൽ അംഗം കൂടിയായ അദ്ദേഹം, രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കർശനമായ നിലപാടാണ് വ്യക്തമാക്കിയത്.
മേഖലയിലെ ചില രാജ്യങ്ങൾ തങ്ങളുടെ ഭൂപ്രദേശം ഇറാന്റെ ശത്രുക്കൾക്ക് ഒളിഞ്ഞും തെളിഞ്ഞും വിട്ടുനൽകുന്നുണ്ടെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. ഇത്തരം ലക്ഷ്യങ്ങളെ ഉന്നമിട്ടുള്ള കനത്ത സൈനിക നീക്കങ്ങൾ വരുംദിവസങ്ങളിലും തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Also Read: നേരിട്ടെത്തി കിം; പുതിയ പടക്കപ്പലിൽനിന്ന് ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞ ശനിയാഴ്ച നടത്തിയ അനുനയ നീക്കങ്ങൾക്ക് വിരുദ്ധമാണ് ജുഡീഷ്യറി മേധാവിയുടെ ഇപ്പോഴത്തെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഗൾഫ് രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് പെസെഷ്‌കിയാൻ ഉറപ്പുനൽകിയിരുന്നു. മുൻപ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
The post അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ; ‘ശത്രുക്കളെ സഹായിച്ചാൽ ആക്രമണം തുടരും’ appeared first on Express Kerala.




