PUDUKAD-NEWS-PUTHUKAD-NEWS

കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ: സ്വകാര്യ ബസിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയിൽ. ഒഡീഷയിൽ നിന്ന് കഞ്ചാവുമായെത്തിയ രേണു ബഹറ (45) യാണ് കുന്നംകുളം പൊലീസിന്റെയും തൃശൂർ ഡാൻസാഫ് ടീമിൻ്റെയും പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളിൽ നിന്നായി ഏകദേശം നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ശനി ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു അറസ്റ്റ്.

ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം തൃശൂരിൽ ഇറങ്ങിയ യുവതി അവിടെ നിന്നുമാണ് സ്വകാര്യ ബസിൽ കയറിയത്. യുവതിയെ ഷാഡോ പോലീസ് പിന്തുടർന്നിരുന്നു. കുന്നംകുളം സ്റ്റാൻ്റിൽ വന്നിറങ്ങിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഡാൻസാഫ് എസ്ഐ വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

പ്രതി വടക്കേക്കാട് പൊലീസ് സ്റ്റേഷൻപരിധിയിലെ പരൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഒഡീഷയിൽ നിന്നുംസ്ഥിരമായി കഞ്ചാവ് എത്തിച്ച് കുന്നംകുളം,വടക്കേക്കാട് മേഖലകളിൽ വിൽപനനടത്തുന്ന സംഘത്തിലെ പ്രധാനിയാണ്ഇവരെന്നാണ് പോലീസ് നൽകുന്ന സൂചന.അന്തർസംസ്ഥാന ലഹരി കടത്ത്സംഘങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെഭാഗമായാണ് ഡാൻസാഫ് സംഘം ഇവരെനിരീക്ഷിച്ചു വന്നത്. പിടികൂടിയ കഞ്ചാവും പ്രതിയെയും കുന്നംകുളം പോലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ലഹരിമരുന്ന് എത്തിക്കുന്നതിൻ്റെ ഉറവിടത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Spread the love
See also  നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ നാളെ ഹര്‍ത്താല്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top