നാട്ടികയിൽ സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കയ്‌പമംഗലം ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണൻ്റെ മകൻ ഷിജു (ചിണ്ടൻ 42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. ആലപ്പുഴയിൽ ജോലിക്ക് പോകാനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ എതിരെ വന്ന പിക്കപ്പുമായി സ്കൂട്ടർ കൂട്ടിയിടിച്ചതെന്ന് പറയുന്നു. ഉടൻ തന്നെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.




