മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കുമില്ല; സി.പി.ഐയുടെ ക്ഷണം നിരസിച്ച് ജയരാജ് വാര്യർ

മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കുമില്ല; സി.പി.ഐയുടെ ക്ഷണം നിരസിച്ച് ജയരാജ് വാര്യർ

തൃശ്ശൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ ജയരാജ് വാര്യർ. തൃശ്ശൂർ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്നു എന്ന വാർത്തകൾക്കിടയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സി.പി.ഐ നേതാക്കളായ സുഹൃത്തുക്കൾ തന്നെ സമീപിച്ചിരുന്നെന്നും എന്നാൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് അവരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സജീവ രാഷ്ട്രീയത്തിലേക്കില്ലെങ്കിലും ഇടതുപക്ഷ സഹയാത്രികനായി തന്നെ തുടരുമെന്ന് ജയരാജ് വാര്യർ വ്യക്തമാക്കി. മന്ത്രി കെ. രാജൻ, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർക്കായി വോട്ട് തേടി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് താല്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വി.എസ്. സുനിൽകുമാറിന്റെ പേരും സജീവമായി പരിഗണനയിലുണ്ട്. ഇതിനിടയിലാണ് തൃശ്ശൂരിന്റെ വികാരം എന്ന നിലയിൽ ജയരാജ് വാര്യരെ കൊണ്ടുവരാൻ സംസ്ഥാന നേതൃത്വം ശ്രമിച്ചത്.

The post മത്സരിക്കാനില്ല, രാഷ്ട്രീയത്തിലേക്കുമില്ല; സി.പി.ഐയുടെ ക്ഷണം നിരസിച്ച് ജയരാജ് വാര്യർ appeared first on Express Kerala.

Spread the love
See also  സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു

New Report

Close