loader image
സ്ത്രീകളുടെ ആദരവും സ്വാതന്ത്ര്യവും ഒരു ദിവസത്തേക്ക് മാത്രമാകരുത്; വനിതാദിനത്തിൽ വി.ഡി. സതീശൻ

സ്ത്രീകളുടെ ആദരവും സ്വാതന്ത്ര്യവും ഒരു ദിവസത്തേക്ക് മാത്രമാകരുത്; വനിതാദിനത്തിൽ വി.ഡി. സതീശൻ

ലോകവനിതാദിനത്തിൽ സ്ത്രീശാക്തീകരണത്തിന്റെയും തുല്യതയുടെയും പ്രാധാന്യം ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തുല്യത എന്നത് വെറും പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്നും, സ്ത്രീകൾക്ക് നൽകേണ്ട ആദരവും സ്വാതന്ത്ര്യവും അവകാശങ്ങളും വർഷത്തിലെ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു സ്ത്രീ ആരാകണമെന്നും എന്താകണമെന്നും തീരുമാനിക്കാനുള്ള അവകാശം അവൾക്കുതന്നെയാണ്. ആ തെരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യത്തിനൊപ്പം നിൽക്കാൻ തയ്യാറാകണം. ലോകം മാറിക്കൊണ്ടിരിക്കുകയാണ്, അതിനൊപ്പം ഇന്ത്യൻ സ്ത്രീകളും മുന്നേറണം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മ യാഥാർത്ഥ്യമാകണമെങ്കിൽ വനിതകൾ നേതൃനിരയിലേക്ക് വരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉയരങ്ങളിലെത്താൻ സ്ത്രീകൾക്ക് സാധിക്കണമെന്നും അവരുടെ ആഗ്രഹങ്ങൾക്ക് തടസ്സമില്ലാത്ത സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post സ്ത്രീകളുടെ ആദരവും സ്വാതന്ത്ര്യവും ഒരു ദിവസത്തേക്ക് മാത്രമാകരുത്; വനിതാദിനത്തിൽ വി.ഡി. സതീശൻ appeared first on Express Kerala.

Spread the love
See also  അമേരിക്കൻ പ്രസിഡന്റിന്റെ പേര്, പാകിസ്ഥാന്റെ ഉടമസ്ഥത ഇത് വെറും ഒരു ഹോട്ടലല്ല, അവസാനത്തെ തുറുപ്പുചീട്ട്! റൂസ്‌വെൽറ്റ് ഹോട്ടൽ വീണ്ടും ആഗോള ചർച്ചയാകുമ്പോൾ!

New Report

Close