
ആലപ്പുഴ: സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിൽ യുവതിയുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിലായി. കാസർകോട് ഹോസ്ദുർഗ് സ്വദേശി കെ.പി. മനീഷിനെയാണ് (37) കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രതി ആദ്യം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. പിന്നീട് യുവതിയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ നിർമ്മിക്കുകയും അതിൽ യുവതിയുടെ നാട്ടുകാരെ ചേർത്ത് അശ്ലീല ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്തു. ഇതേ യുവതിയെ ശല്യം ചെയ്ത കേസിൽ പ്രതി മുൻപും റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. കുത്തിയതോട് സി.ഐ. പി. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post യുവതിയുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കാസർകോട് സ്വദേശി പിടിയിൽ appeared first on Express Kerala.




