loader image
ഇന്ത്യയുടേത് ടീം വർക്കല്ല, വെറും രണ്ട് പേരുടെ മികവ്; ലോകകപ്പ് ഫൈനൽ പ്രവചിച്ച് മുഹമ്മദ് ആമിർ

ഇന്ത്യയുടേത് ടീം വർക്കല്ല, വെറും രണ്ട് പേരുടെ മികവ്; ലോകകപ്പ് ഫൈനൽ പ്രവചിച്ച് മുഹമ്മദ് ആമിർ

ഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ, പ്രവചനവുമായി മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ. ഇന്ത്യൻ ടീമിന്റെ മുന്നേറ്റം കേവലം വ്യക്തിഗത മികവിലാണെന്നും ടീം വർക്കിന്റെ കാര്യത്തിൽ ന്യൂസിലൻഡാണ് മുന്നിലെന്നുമാണ് ആമിറിന്റെ നിരീക്ഷണം.

ഇന്ത്യ ഫൈനൽ വരെ എത്തിയത് സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ എന്നീ രണ്ട് താരങ്ങളുടെ മികവിലാണെന്ന് ആമിർ അഭിപ്രായപ്പെട്ടു. ഇവർ രണ്ടുപേരും മത്സരങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഒരു ടീം എന്ന നിലയിൽ ഇന്ത്യക്ക് പോരായ്മകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരെമറിച്ച്, ന്യൂസിലൻഡ് ഒരു യൂണിറ്റായാണ് കളിക്കുന്നതെന്നും സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവർ പുറത്തെടുത്ത പ്രകടനം ഇതിന് തെളിവാണെന്നും ആമിർ ചൂണ്ടിക്കാട്ടി.

Also Read: തെറ്റുകളിൽ നിന്ന് പഠിക്കാത്ത താരം; വിമർശനവുമായി ഗവാസ്കർ

ഇന്ത്യൻ ബൗളിംഗ് നിരയിൽ ബുംറ ഒഴികെ മറ്റാരും നിലവിൽ ഫോമിലല്ലെന്നാണ് ആമിറിന്റെ വിമർശനം. വരുൺ ചക്രവർത്തിയും ഹാർദിക് പാണ്ഡ്യയും റൺസ് വിട്ടുകൊടുക്കുന്നതിൽ നിയന്ത്രണമില്ലാതെ കഷ്ടപ്പെടുകയാണ്. എന്നാൽ ന്യൂസിലൻഡ് നിരയിൽ ജേക്കബ് ഡഫി ഉൾപ്പെടെയുള്ള ബൗളർമാർ മികച്ച ഫോമിലാണെന്നും സ്പിന്നർ മിച്ചൽ സാന്റ്നർ ഫൈനലിൽ നിർണ്ണായകമാകുമെന്നും അദ്ദേഹം പ്രവചിച്ചു. അഹമ്മദാബാദിലെ സാഹചര്യം ന്യൂസിലൻഡിന് അനുകൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ഐസിസി ലോകകപ്പ് ഇലവൻ പ്രഖ്യാപിച്ചു; സഞ്ജുവിനൊപ്പം ബുംറയും പാണ്ഡ്യയും കിഷനും ടീമിൽ

ചരിത്രനേട്ടത്തിനരികെ ഇന്ത്യ

വിമർശനങ്ങൾക്കിടയിലും ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ റെക്കോർഡുകളാണ്. ഇന്ന് വിജയിച്ചാൽ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാകും. കൂടാതെ, സ്വന്തം മണ്ണിൽ ലോകകിരീടം ഉയർത്തുന്ന ആദ്യ ആതിഥേയ രാജ്യമെന്ന റെക്കോർഡും ടീം ഇന്ത്യയെ തേടിയെത്തും. ഹാർദിക് പാണ്ഡ്യ ഫൈനലിൽ ഫോമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ആമിർ പ്രത്യാശ പ്രകടിപ്പിച്ചു.

The post ഇന്ത്യയുടേത് ടീം വർക്കല്ല, വെറും രണ്ട് പേരുടെ മികവ്; ലോകകപ്പ് ഫൈനൽ പ്രവചിച്ച് മുഹമ്മദ് ആമിർ appeared first on Express Kerala.

Spread the love

New Report

Close