PUDUKAD-NEWS-PUTHUKAD-NEWS

ആരോഗ്യമേഖലയിലെ പ്രതിസന്ധിക്കെതിരെ ഇരിങ്ങാലക്കുടയിൽ നാരീശക്തിയുടെ പ്രതിഷേധമിരമ്പി

ഇരിങ്ങാലക്കുട : ആരോഗ്യമേഖലയിലെ ദുരിതപൂർണ്ണമായ പ്രതിസന്ധിക്കെതിരെ ഇരിങ്ങാലക്കുടയിൽ മഹിളാ മോർച്ചയുടെ വൻ പ്രതിഷേധം.

ആരോഗ്യ വകുപ്പിന്റെ വളരെ പരിതാപകരമായ അവസ്ഥയിലും ഇരിങ്ങാലക്കുടയിലെ മന്ത്രി ആർ. ബിന്ദുവിന്റെ ജനവഞ്ചനയിലും പ്രതിഷേധിച്ചാണ് മഹിളാ മോർച്ച സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തിയത്.

ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

അമേരിക്ക പോലും വളരെ അസൂയയോടെയാണ് കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് പാടിപുകഴ്ത്തുന്നതെന്നാണ് ഇവിടത്തെ ഇടതുഭരണാധികൾ പറഞ്ഞു നടക്കുന്നത്. ഒരു സർജ്ജറി കഴിഞ്ഞാൽ അതിനുപയോഗിച്ച ഉപകരണങ്ങൾ പോലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാതെ കത്രികയും തുണികളും വെച്ച് കെട്ടിപ്പൊതിഞ്ഞ് വെക്കുന്ന ഡോക്ടർമാർ ഉള്ള കേരളത്തിലെ ആരോഗ്യ മേഖല, ജീർണ്ണിച്ച ആശുപത്രി കെട്ടിടങ്ങൾ തകർന്നുവീണ് പാവപ്പെട്ട രോഗികൾ മരിക്കുന്ന ആരോഗ്യ മേഖല എന്നിങ്ങനെയായി മാറുന്ന പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായ സർക്കാർ ആശുപത്രികളിലെ ദുരിതപൂർണ്ണമായ അവസ്ഥയ്ക്കെതിരെ മഹിള മോർച്ച അതിശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് നവ്യ ഹരിദാസ് പറഞ്ഞു,

മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് രശ്മി ബാബു അധ്യക്ഷത വഹിച്ചു.

ബിജെപി സൗത്ത് ജില്ലാ പ്രഭാരി എം.എ. വിനോദ് ആമുഖ പ്രഭാഷണവും മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി തുഷാര ഷിബു മുഖ്യപ്രഭാഷണവും നടത്തി.

മഹിളാ മോർച്ച സൗത്ത് ജില്ലാ സെക്രട്ടറി രിമ പ്രകാശൻ, നേതാക്കളായ റീജ സന്തോഷ്, റീന സുരേഷ്, ബിജെപി സൗത്ത് ജില്ലാ നേതാക്കളായ സരസ്വതി രവി, കവിത ബിജു എന്നിവർ പ്രസംഗിച്ചു.

മഹിളാ മോർച്ച സൗത്ത് ജില്ല ജനറൽ സെക്രട്ടറിമാരായ സിന്ധു സതീഷ് സ്വാഗതവും സജിനി സന്തോഷ് നന്ദിയും പറഞ്ഞു.

Spread the love
See also  കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ പെയിൻ്റിംഗ് പണിക്കിടയിൽ കോണിയിൽ നിന്ന് വീണ് മണ്ണംപേട്ട സ്വദേശി മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top