പശ്ചിമേഷ്യൻ സംഘർഷം! ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

പശ്ചിമേഷ്യൻ സംഘർഷം! ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

ശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിലെ അമേരിക്കൻ സ്ഥാപനങ്ങളുടെയും എംബസികളുടെയും സുരക്ഷ വർധിപ്പിക്കാൻ ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിട്ടു. സിസിടിവി നിരീക്ഷണം കർശനമാക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ദിവസേന റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കുകയും പരിശോധനകൾ കടുപ്പിക്കുകയും ചെയ്തു.

അതേസമയം, ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ലാവൻ’ നിലവിൽ കൊച്ചി തുറമുഖത്തുണ്ട്. വിശാഖപട്ടണത്തെ സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുമതി നൽകിയതിനെത്തുടർന്നാണ് കപ്പൽ എത്തിയത്. കപ്പലിലെ 183 ഉദ്യോഗസ്ഥർക്ക് നാവികസേന ബേസിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഘർഷം പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ തീരങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.

The post പശ്ചിമേഷ്യൻ സംഘർഷം! ഡൽഹിയിൽ സുരക്ഷ ശക്തമാക്കി appeared first on Express Kerala.

Spread the love
See also  ആഗോള രാഷ്ട്രീയത്തിൽ പുതിയ വൻശക്തി സഖ്യം!

New Report

Close