loader image
ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടു

ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടു

ഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിനുനേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കങ്ങൾക്കുള്ള മറുപടിയായാണ് ഈ ആക്രമണമെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും താവളത്തിലെ റഡാർ സംവിധാനങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ, കെട്ടിടങ്ങൾ എന്നിവ തകർന്നതായും ഇറാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, സൈനികരെല്ലാം ബങ്കറുകളിലായിരുന്നുവെന്നും ആളപായം സംഭവിച്ചിട്ടില്ലെന്നുമാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം.

ഫെബ്രുവരി 28-ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ നടത്തിയ സമാനമായ ആക്രമണത്തിന് തിരിച്ചടിയായി മാർച്ച് ആറിന് ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനി തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സംഘർഷം കടുത്തിരിക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടയിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ മേഖലയിലെ മറ്റ് രാജ്യങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രത്യാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

The post ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടു appeared first on Express Kerala.

See also  ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നു; ഖമേനിയുടെ മരണത്തിന് ഇറാൻ നൽകുന്ന ആ ‘ഭീകര’ മറുപടി!
Spread the love

New Report

Close