loader image

കത്തോലിക്ക കോൺഗ്രസിന്റെ “ലഹരിക്കെതിരെ ഒരു ഗോൾ”

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ കത്തീഡ്രൽ പള്ളിയങ്കണത്തിൽ വെച്ച് ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായും മാർച്ച് 15 മുതൽ 22 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നടത്തുന്ന 3-ാമത് മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായും “ലഹരിക്കെതിരെ ഒരു ഗോൾ” എന്ന പരിപാടി സംഘടിപ്പിച്ചു.

കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

പൊലീസ് ഓഫീസർ മണി മുഖ്യപ്രഭാഷണം നടത്തി.

ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, ജോയിൻ്റ് കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗ്ഗീസ് ജോൺ, ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്, തോമസ് തൊകലത്ത്, കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

See also  കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയുടെ പൂരം പത്രിക പുറത്തിറക്കി

തുടർന്ന് എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close