loader image

കൊടകര വല്ലപ്പാടി പൂതിക്കൂളങ്ങര ക്ഷേത്രത്തിലെ ഭണ്ടാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസ്സിൽ പ്രതിയെ റിമാന്റ് ചെയ്തു.

കൊടകര :  കൊടകര വല്ലപ്പാടി പൂതിക്കൂളങ്ങര ക്ഷേത്രത്തിൻറെ കോമ്പൗണ്ടിനുള്ളിലെ മൂന്ന് ഭണ്ടാരങ്ങളുടെ പൂട്ടു തകർത്ത് അതിനുളളിലുണ്ടായിരുന്ന 6000/- രൂപയോളം മോഷ്ടിച്ച സംഭവത്തിന് ചാലക്കുടി ഉറുമ്പൻ കുന്ന് സ്വദേശി വെള്ളച്ചാൽ വീട്ടിൽ ബിബിൻ 30 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ബിബിൻ കൊടകര, ആളൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി ഈ കേസ്സുകൂടാതെ എട്ട് ഭണ്ടാര മോഷണക്കേസുകളിലെ പ്രതിയാണ്. കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജെർലിൻ വി സ്കറിയ, എസ് ഐ മാരായ കൃഷ്ണ പ്രസാദ്, ബിനോയ് മാത്യു, ജി എ എസ് ഐ മാരായ ആഷ്ലിൻ ജോൺ, ഷിജു എം കെ, ജി എസ് സി പി ഒ മാരായ സജീഷ് കുമാർ, മഹേഷ് എം എം, സി പി ഒ സിജു ടി കെ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയുടെ പൂരം പത്രിക പുറത്തിറക്കി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close