ഇടതു കോട്ടകള്‍ കാക്കാൻ മന്ത്രിപ്പട; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, പാർട്ടി സീറ്റ് തന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സി.സി.മുകുന്ദൻ എംഎൽഎ

ഇടതു കോട്ടകള്‍ കാക്കാൻ മന്ത്രിപ്പട; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി; നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടും, പാർട്ടി സീറ്റ് തന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സി.സി.മുകുന്ദൻ എംഎൽഎ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി.പാർട്ടി സംസ്ഥാന കൗണ്‍സിലിലാണ് പട്ടിക സംബന്ധിച്ച നിർണ്ണായക തീരുമാനമായത്. ഔദ്യോഗികമായ സ്ഥാനാർത്ഥി പ്രഖ്യാപനം വരുംദിവസങ്ങളില്‍ നടക്കും.നിലവിലെ ഇടതുപക്ഷ മന്ത്രിസഭയിലെ നാല് സിപിഐ മന്ത്രിമാരും ഇത്തവണ മത്സരരംഗത്തുണ്ടാകും എന്നതാണ് പട്ടികയിലെ പ്രധാന സവിശേഷത. മന്ത്രിമാരായ കെ. രാജൻ ഒല്ലൂരിലും, പി. പ്രസാദ് ചേർത്തലയിലും, ജെ. ചിഞ്ചുറാണി ചടയമംഗലത്തും ജനവിധി തേടും. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നുതന്നെയാണ് വീണ്ടും മത്സരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ശക്തമായ പോരാട്ടത്തിനാണ് പാർട്ടി തയ്യാറെടുക്കുന്നത്.മൂന്ന് ടേം കഴിഞ്ഞ ആറ് പേരെ ഒഴിവാക്കിയിട്ടുണ്ട്. പട്ടാമ്പിയില്‍ മൂന്നാമൂഴത്തിന് മുഹമ്മദ് മുഹ്സിൻ തന്നെ കളത്തിലിറങ്ങും. തൃശ്ശൂരില്‍ ആലങ്കോട് ലീലാകൃഷ്ണനാണ് സിപിഐ സ്ഥാനാർത്ഥി. നിലവിലെ എംഎല്‍എ പി ബാലചന്ദ്രന് ഇത്തവണ സീറ്റില്ല. വൈക്കത്ത് രണ്ട് ടേം പൂർത്തിയാക്കിയ സി കെ ആശയ്ക്ക് സീറ്റില്ല. പകരം ബി പ്രദീപാണ് മത്സരിക്കുക.കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഗോവിന്ദൻ പള്ളിക്കാപ്പില്‍ ആണ് സ്ഥാനാർത്ഥി, തിരൂരങ്ങാടി- അജിത് കൊളാടി, മഞ്ചേരിയില്‍ പി കെ മുസ്തഫ, ഏറനാട്- ഷഫീർ കിഴിശേരി, മണ്ണാർക്കാട് – ബക്കർ, പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ, തൃശൂർ- ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക- ഗീത ഗോപി, ഒല്ലൂർ- കെ രാജൻ, കൈപ്പമംഗലം- കെ കെ വത്സരാജ്.കൊടുങ്ങല്ലൂർ – വി ആർ സുനില്‍കുമാർ, പറവൂർ- ഇ ടി ടൈസണ്‍ മാസ്റ്റർ, മൂവാറ്റുപുഴ- എൻ അരുണ്‍, ചേർത്തല- പി പ്രസാദ്, ഹരിപ്പാട്- ടി ടി ജിസ്‌മോൻ, വൈക്കം- പ്രദീപ്, അടൂർ- പ്രിജി ശശിധരൻ, പുനലൂർ-അജയപ്രസാദ്, കരുനാഗപള്ളി- എം എസ് താര, ചടയമംഗലം- ജെ ചിഞ്ചുറാണി, ചാത്തന്നൂർ- ആർ രാജേന്ദ്രൻ, നെടുമങ്ങാട്-ജി ആർ അനില്‍, ചിറയിൻകീഴ്- മനോജ് ബി. ഇടമ, നാദാപുരം-പി വസന്തം എന്നിങ്ങനെയാണ് സ്ഥാനാർത്ഥികള്‍.



Spread the love
See also  കുട്ടികൾക്ക് വിൽപ്പന നടത്താനുള്ള എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top