loader image
രുചിയിൽ കേമൻ! തേങ്ങാപ്പാൽ ചേർത്ത നാടൻ ചിക്കൻ കറിയുടെ റെസിപ്പി ഇതാ

രുചിയിൽ കേമൻ! തേങ്ങാപ്പാൽ ചേർത്ത നാടൻ ചിക്കൻ കറിയുടെ റെസിപ്പി ഇതാ

ന്നും കഴിക്കുന്ന ഒരേ രീതിയിലുള്ള ചിക്കൻ കറികളിൽ നിന്ന് മാറി, നല്ല കുറുകിയ തേങ്ങാപ്പാലിൽ തയ്യാറാക്കിയ ഒരു നാടൻ വിഭവം പരീക്ഷിച്ചു നോക്കാം. മസാലകൾ നന്നായി വഴറ്റി ചിക്കൻ കഷ്ണങ്ങളിൽ പിടിച്ച ശേഷം, അവസാനം ചേർക്കുന്ന രണ്ടാം പാലും ഒന്നാം പാലും ഈ കറിക്ക് സവിശേഷമായ രുചിയും മണവുമാണ് നൽകുന്നത്. അപ്പത്തിനും നൂൽപുട്ടിനും ചോറിനുമൊപ്പം ഒരുപോലെ ആസ്വദിക്കാവുന്ന ഈ വിഭവം വീട്ടിലെ എല്ലാവർക്കും ഒരു പുതിയ അനുഭവമായിരിക്കും. തേങ്ങയുടെ നൈർമ്മല്യവും എരിവും പാകത്തിന് ചേരുന്ന ഈ റെസിപ്പി നിങ്ങളുടെ ഭക്ഷണമേശയിലെ താരം തന്നെയാകും.

ചേരുവകൾ

വെളിച്ചെണ്ണ – പാകത്തിന്
ചിക്കന്‍ – 1 കിലോ
മുളകുപൊടി – ഒന്നര സ്പൂണ്‍
മഞ്ഞള്‍പൊടി – അര സ്പൂണ്‍
മല്ലിപ്പൊടി – 1 സ്പൂണ്‍
കുരുമുളക് പൊടി – 1 സ്പൂണ്‍
പെരുംജീരകം – അര സ്പൂണ്‍
സവാള – 2
തക്കാളി – 2
പച്ചമുളക് – 3
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – അല്പം
നാളികേരം – അരമുറി
കറുവപ്പട്ട – 1 കഷ്ണം
ഏലക്കായ – 2 എണ്ണം
കറിവേപ്പില – 2 തണ്ട്

See also  ഗൾഫിൽ ഇറാന്റെ മിസൈൽ ആക്രമണം; ബഹ്‌റൈനിൽ ഒരു മരണം, സൗദിയിൽ ഡ്രോണുകൾ തകർത്തു

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യുക. അതിനായി ചിക്കൻ കഷണങ്ങൾ ഒരു ബൗളിൽ എടുക്കുക. ഉപ്പ്, മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ ചേരുവ 10 മിനിറ്റ് ഫ്രഡ്ജിലേക്ക് മാറ്റി വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കറുവപ്പട്ടയും സവാളയും ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്ത് വഴറ്റുക. ഇത് ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. ഇതിലേക്ക് മസാലയും തക്കാളിയും ചേർക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപൊടി ചേർക്കുക. ഇനി ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. അരക്കപ്പ് വെള്ളം ചേര്‍ത്തതിന് ശേഷം അടച്ച് വെച്ച് വേവിക്കുക. അടുത്തായി തേങ്ങ ചിരകി അതിനൊപ്പം കറുവപ്പട്ടയും, ഏലക്കയും മിക്‌സ് ചെയ്ത്, മിക്സിയിൽ അരച്ച് പാല്‍ എടുത്ത് പിഴിഞ്ഞ് മാറ്റി വയ്ക്കുക. ഇനി വെന്ത ചിക്കനിലേക്ക് ഈ തേങ്ങാപ്പാലും കറിവേപ്പിലയും ചേർത്ത് ഇളക്കുക. നാടൻ തോങ്ങാപ്പാൽ ചിക്കൻ കറി റെഡി, ഇനി കഴിച്ചോളൂ.

The post രുചിയിൽ കേമൻ! തേങ്ങാപ്പാൽ ചേർത്ത നാടൻ ചിക്കൻ കറിയുടെ റെസിപ്പി ഇതാ appeared first on Express Kerala.

See also  ലോകകപ്പ് ഫൈനലിൽ തകർത്തടിച്ച് സഞ്ജു; പുതിയ ചരിത്രം കുറിച്ച് മലയാളി താരം
Spread the love

New Report

Close