മേഖലയിലെ നിലവിലെ എം എല്എമാരെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ട് അറിയുന്നതിനായി പുതുക്കാട് ന്യൂസ് ഡോട്ട്കോം സംഘടിപ്പിച്ച ഓണ്‍ലൈന്‍ സര്‍വേയുടെ ഫലങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വെബ്സൈറ്റിലൂടെ തുറന്ന രീതിയില്‍ നടത്തിയ ഈ സര്‍വേയില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട നിരവധി ആളുകള്‍ പങ്കെടുത്തു. പൊതുജനങ്ങളുടെ യഥാര്‍ത്ഥ അഭിപ്രായങ്ങള്‍ അറിയുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള എം.എല്‍.എമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
സര്‍വേയില്‍ പങ്കെടുത്തവരോട്, അവരുടെ മണ്ഡലത്തിലെ എം.എല്‍.എയുടെ പ്രവര്‍ത്തനം വളരെ നല്ലത്, ”നല്ലത്’ ‘, ”ശരാശരി”, ”മോശം” എന്നീ മൂന്ന് വിഭാഗങ്ങളില്‍ ഒന്നായി വിലയിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ റിസള്‍ട്ടിനെ ‘നല്ലത്’ ‘, ”ശരാശരി”, ”മോശം” എന്നീ മൂന്ന് വിഭാഗങ്ങളാക്കിയാണ് ഫലങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

