loader image
പെരുമ്പളത്തിന്റെ അതിജീവനഗാഥ പറയാൻ ‘ഗോഡ്‌സ് ഓൺ ഐലന്റ്’; ഡോക്യുമെന്ററി ചിത്രീകരണം ചൊവ്വാഴ്ച മുതൽ

പെരുമ്പളത്തിന്റെ അതിജീവനഗാഥ പറയാൻ ‘ഗോഡ്‌സ് ഓൺ ഐലന്റ്’; ഡോക്യുമെന്ററി ചിത്രീകരണം ചൊവ്വാഴ്ച മുതൽ

പെരുമ്പളം: പ്രകൃതിഭംഗിയും വൈവിധ്യങ്ങളും നിറഞ്ഞ പെരുമ്പളം ഗ്രാമത്തിന്റെ ചരിത്രവും അതിജീവനവും പ്രമേയമാക്കി തയ്യാറാക്കുന്ന ‘ഗോഡ്‌സ് ഓൺ ഐലന്റ്’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിക്കുന്നു. പെരുമ്പളത്തിന്റെ സംസ്കാരം, വികസനം, ഭൂപ്രകൃതി എന്നിവയെ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ചൊവ്വാഴ്ച രാവിലെ 11-ന് അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും.

മാധ്യമപ്രവർത്തകനും സിനിമാ പി.ആർ.ഒയുമായ പി.ആർ. സുമേരൻ ആണ് ഈ ഡോക്യുമെന്ററിയുടെ സംവിധാനനം നിർവ്വഹിക്കുന്നത്. ശ്രിയ ക്രിയേഷൻസിന്റെ ബാനറിൽ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡോ. ശ്രീചിത്ര പ്രദീപാണ് പ്രൊജക്റ്റ് ഡിസൈനർ. രാഷ്ട്രീയ-സാമൂഹിക-സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

The post പെരുമ്പളത്തിന്റെ അതിജീവനഗാഥ പറയാൻ ‘ഗോഡ്‌സ് ഓൺ ഐലന്റ്’; ഡോക്യുമെന്ററി ചിത്രീകരണം ചൊവ്വാഴ്ച മുതൽ appeared first on Express Kerala.

Spread the love
See also  പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു! ഖമേനിയുടെ എല്ലാ പിൻഗാമികളെയും വേട്ടയാടുമെന്ന് ഇസ്രയേൽ

New Report

Close